Home Keralaമാസപ്പടി കേസ്: ‘സത്യം വിജയിക്കും’; കുഴൽനാടൻ, സർക്കാർ നിലപാട് ശരിയെന്ന് സണ്ണി ജോസഫ്

മാസപ്പടി കേസ്: ‘സത്യം വിജയിക്കും’; കുഴൽനാടൻ, സർക്കാർ നിലപാട് ശരിയെന്ന് സണ്ണി ജോസഫ്

by news_desk1
0 comments

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹൈക്കോടതി വിധിക്കു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. സത്യം ആത്യന്തികമായി വിജയിക്കുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. തന്റെ നിലപാട് പാർട്ടി വേദിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും നേതൃത്വം അത് ക്ഷമയോടെ കേട്ടെന്നും അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്താവന പാടില്ലെന്ന നിർദേശം പാലിക്കുമെന്നും സർക്കാർ നിലപാടിലെ ശരിതെറ്റുകൾ വിലയിരുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

അതേസമയം, സർക്കാർ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് ഹൈക്കോടതി വിധിയോടെ വീണ്ടും തെളിഞ്ഞതായി സണ്ണി ജോസഫ് പ്രതികരിച്ചു. പ്രാഥമിക അന്വേഷണം നടത്തിയശേഷം മാത്രം തുടർനടപടികളിലേക്ക് കടക്കണമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഒരേ നിലപാടായിരുന്നുവെന്നും കേസ് അന്തിമമായി തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

You may also like