തിരുവനന്തപുരം: സർക്കാർ വകുപ്പിന് കീഴിൽ ജോലി തേടുന്നവർക്ക് അവസരം. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ചർ, സ്വീപ്പർ, പാർട്ട് ടൈം സ്വീപ്പർ (പി.ടി.എസ്.), വാച്ചർ, ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഒക്ടോബർ 28ന് അഭിമുഖം നടക്കും.
ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ചർ, സ്വീപ്പർ, പി.ടി.എസ്., വാച്ചർ എന്നീ തസ്തികകൾക്ക് ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി.യും ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിങ്ങിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റുകളും വേണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക് ബിരുദവും ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്സ് (ഡി.സി.എ.) യോഗ്യതയും ആവശ്യമാണ്.
179 ദിവസത്തേക്കാണ് നിയമനം. 18 വയസ്സ് പൂർത്തിയായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം ഒക്ടോബർ 28ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപമുള്ള ശ്രീപാദം കൊട്ടാരത്തിലാണ് അഭിമുഖം നടക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 0471-2577465
ഇ-മെയിൽ: cru.arch@kerala.gov.in
