Home Education/Careerനഴ്‌സിങ് യോഗ്യതയുള്ളവർക്ക് സുവർണാവസരം; ഇംഹാൻസിൽ സൈക്യാട്രിക് നഴ്‌സിങ് പ്രോഗ്രാം

നഴ്‌സിങ് യോഗ്യതയുള്ളവർക്ക് സുവർണാവസരം; ഇംഹാൻസിൽ സൈക്യാട്രിക് നഴ്‌സിങ് പ്രോഗ്രാം

by news_desk1
0 comments

കോഴിക്കോട്: മാനസികാരോഗ്യ മേഖലയിലെ നഴ്‌സിങ് രംഗത്ത് തൊഴിൽ സാധ്യതകൾ തേടുന്നവർക്ക് അവസരം. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്‌സിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത് സീറ്റുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 19.

പ്ലസ് ടു വിജയിച്ചശേഷം ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി, ബി.എസ്‌സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് എന്നിവയിൽ ഏതെങ്കിലും യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ് 1,500 രൂപയാണ്. പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് 1,250 രൂപ നൽകിയാൽ മതി. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 17 ആണ്. പ്രോഗ്രാമിന്റെ ഫീസ് 16,300 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 7,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.

ഒക്ടോബർ 25നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 50 ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് മൂന്ന് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറയ്ക്കും. പ്രവേശന പരീക്ഷയിലെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും അലോട്ട്‌മെന്റ്.

You may also like