Home Education/Careerപട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി ഒഴിവ്; സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി ഒഴിവ്; സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം

by news_desk1
0 comments

തൃശ്ശൂർ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ തൃശ്ശൂരിലെ മുഖ്യ കാര്യാലയത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗത്വം, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകർക്ക് 40 വയസിൽ താഴെയായിരിക്കണം പ്രായം.

താത്പര്യമുള്ളവർ ബയോഡേറ്റ, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ksdcsection@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം.

ഫോൺ: 0487-2331064

You may also like