Home Keralaഎക്സൈസ് അഴിമതിക്കെതിരെ ശക്തമായ നടപടി; ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന വ്യാജവാർത്തകൾ ഒഴിവാക്കണം: മന്ത്രി എം. ലിജു

എക്സൈസ് അഴിമതിക്കെതിരെ ശക്തമായ നടപടി; ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന വ്യാജവാർത്തകൾ ഒഴിവാക്കണം: മന്ത്രി എം. ലിജു

by news_desk1
0 comments

കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. കോട്ടയത്തെ ക്രമക്കേടുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിരുന്നുവെന്നും, പരാതി ലഭിച്ച ഉടൻ തന്നെ നേരിട്ട് ഇടപെട്ട് ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എക്സൈസ് കമ്മീഷണറെ മന്ത്രി അഭിനന്ദിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും അത്തരക്കാരെ തുറുങ്കിലടക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ആളുകളുടെ ജീവനും ആരോഗ്യവും തകർത്തുകൊണ്ട് ലാഭമുണ്ടാക്കാനും അതിന്റെ ഒരു പങ്ക് ചില ജീവനക്കാർക്ക് നൽകി തടിച്ചുകൊഴുക്കാനും ആരും ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു. സമൂഹം തന്നെ വിസിൽബ്ലോവേഴ്‌സായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എക്സൈസ് വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സർക്കാർ 41 പുതിയ വാഹനങ്ങൾ അനുവദിച്ചതായും മന്ത്രി എം. ലിജു അറിയിച്ചു.

You may also like