8
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത് നടത്തിയതായി കണ്ടെത്തി. കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും പിടികൂടി.
റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയുടെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണ് സ്വർണം കണ്ടെത്തിയത്. പിതാവും മൂന്ന് മക്കളുമാണ് യാത്ര ചെയ്തിരുന്നത്.
ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഡിആർഐ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തുകയും സ്വർണക്കടത്ത് കണ്ടെത്തുകയും ചെയ്തത്.
