Home Keralaനാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ; സിപിഐഎം പിന്തുണയിൽ കോൺഗ്രസ് പ്രസിഡന്റ്

നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ; സിപിഐഎം പിന്തുണയിൽ കോൺഗ്രസ് പ്രസിഡന്റ്

by news_desk1
0 comments

പത്തനംതിട്ട: അവിശ്വാസ പ്രമേയത്തെ തുടർന്ന് ബിജെപിക്ക് ഭരണം നഷ്ടമായ പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് സിപിഐഎം പിന്തുണ നൽകുകയായിരുന്നു.

ആകെ 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്കും യുഡിഎഫിനും ആറ് അംഗങ്ങൾ വീതമാണ് ഉള്ളത്. എൽഡിഎഫിന് രണ്ട് അംഗങ്ങളുമുണ്ട്. നേരത്തെ ടോസിലൂടെയായിരുന്നു ബിജെപിക്ക് പഞ്ചായത്ത് ഭരണം ലഭിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് ബിജെപി പ്രസിഡന്റ് വി.വി. പ്രസാദിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എൽഡിഎഫ് അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി.

പഞ്ചായത്ത് ഭരണസമിതിക്കെതിരായ പൊതുവികാരമാണ് അവിശ്വാസ പ്രമേയത്തിൽ പ്രതിഫലിച്ചതെന്നായിരുന്നു ബിജെപി ഭരണം നഷ്ടമായതിന് പിന്നാലെ കോൺഗ്രസിന്റെ പ്രതികരണം. പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വജനപക്ഷപാതത്തിനെതിരായ വിധിയെഴുത്താണിതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

ഭരണം നഷ്ടമായതിന് പിന്നാലെ കോൺഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് താഴെയിറക്കാൻ ബിജെപി ശ്രമിച്ചിരുന്നു. ഇതിനായി അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും സിപിഐഎമ്മും കോൺഗ്രസ് അംഗങ്ങളും വിട്ടുനിന്നതോടെ ക്വാറം തികയാതെ പ്രമേയം പരാജയപ്പെടുകയായിരുന്നു.

You may also like