Home Localകോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ തീപിടിച്ചു.

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ തീപിടിച്ചു.

by news_desk1
0 comments

കോതമംഗലം: താലൂക്ക് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ തീപിടിച്ചു. ഉച്ചയ്ക്ക് 12.30ഓടെ രാജീവ് ഗാന്ധി റോഡിലായിരുന്നു സംഭവം. കോട്ടപ്പടി സ്വദേശി ജോമോൻ ഓടിച്ച കാറിനാണ് തീപിടിച്ചത്.

ആശുപത്രിയിലെത്തിയ ജോമോൻ റോഡരികിൽ കാർ പാർക്ക് ചെയ്തശേഷം സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീ പടർന്നത്. തീ ഉയർന്നതോടെ ഉടൻ കാറിൽനിന്ന് പുറത്തിറങ്ങിയതിനാൽ ജോമോന് അപകടമുണ്ടായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോതമംഗലം അഗ്നിരക്ഷാസേന തീയണച്ചു.

You may also like