കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് നടി ആശ അരവിന്ദ് രാജിവച്ചു. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും സംഘടനയുടെ അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും കടമയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നതെന്നും രാജിക്കത്തിൽ വ്യക്തമാക്കുന്നു.
താരസംഘടനയായ ‘അമ്മ’യിൽ ശ്വേത മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ആശ അരവിന്ദിന്റെ രാജി.
വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് രാജി സമർപ്പിച്ച കത്തിൽ അവർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിശദീകരണങ്ങളൊന്നും രാജിക്കത്തിൽ നൽകിയിട്ടില്ല.
