Home Top Storiesധർമേന്ദ്ര പ്രധാന്റെ രാജി വേണ്ടെന്ന് ബിജെപിയിൽ ഭൂരിപക്ഷ നിലപാട്; ‘ഉത്തരവാദികൾക്കെതിരെ നടപടി എടുത്തു’, സർക്കാരിന്റെ വിശദീകരണം

ധർമേന്ദ്ര പ്രധാന്റെ രാജി വേണ്ടെന്ന് ബിജെപിയിൽ ഭൂരിപക്ഷ നിലപാട്; ‘ഉത്തരവാദികൾക്കെതിരെ നടപടി എടുത്തു’, സർക്കാരിന്റെ വിശദീകരണം

by news_desk1
0 comments

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപിയിലെ ഭൂരിപക്ഷം. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ ചെയ്യാനാകുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.

ആർ.എസ്.എസ് നേതൃത്വത്തിനും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യമില്ലെന്ന നിലപാടാണെന്നാണ് വിവരം.

അതേസമയം, മന്ത്രിയുടെ രാജിയില്ലെങ്കിൽ ഇന്നത്തെ ചർച്ചയ്ക്ക് അർഥമില്ലെന്ന നിലപാടാണ് കോക്രോച്ച് ജനത പാർട്ടി സ്വീകരിച്ചത്. എൻ.ടി.എയിലെ ഉദ്യോഗസ്ഥരുടെ കൂട്ടരാജി മാത്രം പ്രശ്നത്തിന് പരിഹാരമല്ലെന്നും, വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവാദിത്തവും ചർച്ച ചെയ്യപ്പെടണമെന്നും പാർട്ടി വക്താവ് അശുതോഷ് റങ്ക പ്രതികരിച്ചു.

You may also like