Home Keralaകോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പളം; ചർച്ചയ്ക്ക് പിന്നാലെ തീരുമാനം

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പളം; ചർച്ചയ്ക്ക് പിന്നാലെ തീരുമാനം

by news_desk1
0 comments

കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് ജോലി നഷ്ടമായ ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പളം നൽകാൻ കമ്പനി തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചർച്ചയുടെ ഭാഗമായാണ് പിരിച്ചുവിടൽ ആനുകൂല്യമായി ഈ തുക അനുവദിച്ചത്.

നേരത്തെ രണ്ട് മാസത്തെ ശമ്പളം നൽകിയിരുന്നു. അതിന് പുറമെയാണ് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകിയത്. മന്ത്രി ബിന്ദു കൃഷ്ണ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നൽകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ശമ്പളത്തിനുപുറമെ, മറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് ആവശ്യമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലിവിങ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും കമ്പനി നൽകുമെന്ന് ചർച്ചയിൽ തീരുമാനമായി.

ഈ തീരുമാനത്തിൽ തങ്ങൾ തൃപ്തരാണെന്ന് ജീവനക്കാർ അറിയിച്ചു. ലഭിക്കാവുന്ന ഏറ്റവും മികച്ച പരിഹാരമാണ് ലഭിച്ചതെന്നും, സർക്കാരിന്റെ ഇടപെടലും ഇച്ഛാശക്തിയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അവർ പ്രതികരിച്ചു. അഞ്ച് മാസത്തെ അധിക ശമ്പളം ലഭിച്ചതിലൂടെ പുതിയ ജോലി കണ്ടെത്താൻ ആവശ്യമായ സമയം ലഭിക്കുമെന്നും ജീവനക്കാർ വ്യക്തമാക്കി.

You may also like