Home Nationalപരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി; കള്ളപ്പണ ശൃംഖല കണ്ടെത്താൻ അന്വേഷണം

പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി; കള്ളപ്പണ ശൃംഖല കണ്ടെത്താൻ അന്വേഷണം

by news_desk1
0 comments

ദില്ലി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെ രാജ്യത്തെ വിവിധ പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ശൃംഖലയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.

ഝാർഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, അസം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പരീക്ഷാ പേപ്പർ ചോർച്ച കേസുകളിലാണ് ഇഡി പ്രാഥമിക വിവരശേഖരണം നടത്തുന്നത്. വിവിധ പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകളെയും കള്ളപ്പണത്തിന്റെ ഒഴുക്കിനെയും കുറിച്ചാണ് അന്വേഷണ ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്.

You may also like