Home Keralaമലപ്പുറം മൈലാടി റോഡിലെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിന് തീപിടിച്ചു; അണയ്ക്കാൻ ശ്രമം തുടരുന്നു

മലപ്പുറം മൈലാടി റോഡിലെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിന് തീപിടിച്ചു; അണയ്ക്കാൻ ശ്രമം തുടരുന്നു

by news_desk1
0 comments

മലപ്പുറം: മലപ്പുറം മൈലാടി വെള്ളൂർ റോഡിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.

തീ വ്യാപിച്ചതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ ശക്തമായ ശ്രമം തുടരുകയാണ്.

സംഭവത്തിൽ ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

You may also like