Home Top Stories‘എന്തുണ്ടായാലും എന്നെ പ്രതിയാക്കാൻ നോക്കണ്ട’; അടൂർ പ്രകാശിന്റെ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

‘എന്തുണ്ടായാലും എന്നെ പ്രതിയാക്കാൻ നോക്കണ്ട’; അടൂർ പ്രകാശിന്റെ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

by news_desk
0 comments

തിരുവനന്തപുരം: കോൺഗ്രസിലെ വിവാദ വിഷയങ്ങളിൽ അടൂർ പ്രകാശ് നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിലേക്ക് തന്റെ പേര് കൂട്ടിച്ചേർക്കേണ്ടതില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങളോ വിവാദങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ പ്രതിക്കൂട്ടിൽ നിർത്താനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

ജനാധിപത്യ പ്രസ്ഥാനമായ പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പാർട്ടിക്കാര്യങ്ങളും പരാതികളും പറയേണ്ടത് പാർട്ടി വേദികളിലാണ്. അതിന് സാധിച്ചില്ലെങ്കിൽ മുതിർന്ന നേതാക്കളെ നേരിട്ട് അറിയിക്കണം. സ്വന്തം ശൈലി അതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ നാലുമാസമായി സർക്കാരിനും പാർട്ടിക്കും ഒപ്പമാണ് താൻ ഉറച്ചുനിൽക്കുന്നത്. പരസ്യ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതി ഒഴിവാക്കണമെന്ന വ്യക്തമായ സന്ദേശമാണ് കെ.സി. വേണുഗോപാലിന്റെ വാക്കുകളിലുള്ളത്.

You may also like