Home Keralaകേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാൻ സർക്കാർ; ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രമാക്കാൻ നീക്കം

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാൻ സർക്കാർ; ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രമാക്കാൻ നീക്കം

by news_desk1
0 comments

ന്യൂഡൽഹി: കേരള ബാങ്കിന്റെ രൂപീകരണം പുനഃപരിശോധിക്കാനും ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രവും ജനാധിപത്യപരവുമായ സ്ഥാപനങ്ങളായി പുനഃസ്ഥാപിക്കാനും സംസ്ഥാന സർക്കാർ നീക്കം. കേരള സഹകരണ സംഘ നിയമത്തിലെ ഭേദഗതികൾ പിൻവലിക്കാനോ റദ്ദാക്കാനോ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചു.

എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. എന്നാൽ, അന്നത്തെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി ലയനത്തിന് തയ്യാറായിരുന്നില്ല. ഇതിനെതിരായ കേസ് സുപ്രീംകോടതിയിൽ നിലനിൽക്കെയാണ് യുഡിഎഫ് സർക്കാർ നിലപാട് അറിയിച്ചത്.

സഹകരണ ബാങ്കിങ് മേഖലയിൽ ദേശീയതലത്തിൽ നിലവിലുള്ള ത്രിതല സംവിധാനം നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

You may also like