Home Top Stories2026 സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങള്‍.

2026 സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങള്‍.

by news_desk
0 comments

തിരുവനന്തപുരം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ‍ നടത്തി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം തുടങ്ങിയത്.നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്.

ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനവും ശ്രദ്ധേയമാണ്. റോഡ് അപകടത്തിൽപ്പെടുന്ന എല്ലാവര്‍ക്കും ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സയും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. രാവിലെ 9മണിയോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

2026 സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ
റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.

അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി
ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി
പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു
ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു
കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.
ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം.
12th Pay Revision കമ്മീഷന്‍ പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി
നടപ്പാക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന DA, DR ഗ‍ഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും.
ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം
അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
ഡി.എ, ഡി.ആര്‍ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍.
അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കും.
അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡി.ആര്‍ അനുവദിക്കും.
നിലവിലെ NPS-ല്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷന്‍ ഉണ്ടാകും.
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.
കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി
ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ 3കോടി രൂപ.
അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടി
മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി
ജില്ലാ ആശുപത്രികളില്‍ MENOPAUSE ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി
കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ.
അപൂര്‍വ്വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.
തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.
കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.

തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.
ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.
വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.
കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.
മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടി
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് 400 കോടി
ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി
നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും 5 കോടി
കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.
പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.
വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ക്രിറ്റിക്കല്‍ മിനറല്‍ മിഷന് 100 കോടി.
പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി

പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി.
തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.
വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.
ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷ്യല്‍ എന്‍റിച്ചമെന്റ് പദ്ധതിയ്ക്ക് 60 കോടി.
ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.
പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.
ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്
ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന‍് 20 കോടി.
തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.
റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി.

വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.
അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.
1 മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 15 കോടി.
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡ‍ങ്ങളുടെ പരിധിയ്ക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.
കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി
കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി

This event has ended.

13:25:22
‘എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക’; ഇത് അകറ്റാനായി നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാല​ഗോപാൽ.
തിരുവനന്തപുരം. നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ആണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിക്കുന്നത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയിൽ വിഷം കലർത്താൻ വർഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രത്തെ വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്. കേരളത്തെ തകർക്കാൻ വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുകയാണ്. ഇതിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. മത രാഷ്ട്ര വാദികൾ അവസരം കാത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം ആവശ്യമാണ്. കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നു. തൊടു ന്യായം പറഞ്ഞു അർഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണ്. നാല് വർഷത്തിനിടെ ഗുണകരമായ പുരോഗതിയുണ്ടായി. കേന്ദ്ര അവഗണന എല്ലാവർക്കും ബോധ്യപ്പെട്ടു. പക്ഷേ കേന്ദ്രത്തെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായ ശ്രമം കുറവാണ്. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചു. സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുകയാണ്. ഫെഡറലിസം ഇന്ത്യയുടെ ആത്മാവ് ആണ്. പക്ഷേ അത് തകർക്കാൻ കേന്ദ്രം ശ്രമം നടത്തുകയാണെന്നും അതിലെ പ്രതിഷേധം ബജറ്റിൽ രേഖപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
13:20:07
കേരള ബജറ്റ് 2026: ഇതുവരെ കടം 4.8 ലക്ഷം കോടി; പ്രതീക്ഷിക്കുന്ന വരവ് 1.82 ലക്ഷം കോടി, ചെലവ് 2.17 ലക്ഷം കോടി.
തിരുവനന്തപുരം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. സ്വന്തം വരുമാനം വർദ്ധിപ്പിച്ചും കേന്ദ്ര അവഗണനയ്ക്കിടയിലും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക ചെലവഴിക്കുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തെ കേരള ബജറ്റിലെ പ്രധാന വരവ്-ചെലവ് കണക്കുകൾ താഴെ പറയുന്നവയാണ്. വരവ് - പണം വരുന്നത് എവിടെ നിന്ന്? സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഈ ബജറ്റിൽ രേഖപ്പെടുത്തുന്നു: • തനത് നികുതി വരുമാനം: ഈ സർക്കാരിന്റെ കാലത്ത് ശരാശരി പ്രതിവർഷ തനത് നികുതി വരുമാനം 73,002 കോടി രൂപയായി ഉയർന്നു. 2025-26 വർഷത്തിൽ ഇത് 83,731 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. kerala-budget-182k-cr-revenue-target-amid-massive-transport-and-welfare-boost • കേന്ദ്ര വിഹിതം: കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. ബാക്കി 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയ്ക്കാണ് കണ്ടെത്തുന്നത്. • നികുതിയിതര വരുമാനം: സംസ്ഥാനത്തിന്റെ നികുതിയിതര വരുമാനത്തിലും വർദ്ധനവുണ്ടായി. ഈ സർക്കാരിന്റെ കാലത്ത് ശരാശരി 15,435 കോടി രൂപയായി ഇത് ഉയർന്നു. ചെലവ് - പണം ചെലവാക്കുന്നത് എന്തിനൊക്കെ? • ക്ഷേമ പദ്ധതികൾ: സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കായി മാത്രം 14,500 കോടി രൂപ വകയിരുത്തി. • വികസന പദ്ധതികൾ: സംസ്ഥാന പദ്ധതി വിഹിതം 35,750 കോടി രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്ര സഹായം ഉൾപ്പെടെ ഇത് 44,574.66 കോടി രൂപയാണ്. • അടിസ്ഥാന സൗകര്യം: കിഫ്ബി വഴി ഇതുവരെ 96,554.53 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി. 2026-27 ബജറ്റ് എസ്റ്റിമേറ്റ് റവന്യൂ വരവ് : 1,82,972.10 കോടി രൂപ റവന്യൂ ചെലവ് : 2,17,558.76 കോടി രൂപ വരവും ചെലവും തമ്മിലെ വ്യത്യാസം : (-) 34,586.66 കോടി രൂപ മൂലധന ചെലവ് : (-) 19,384.86 കോടി രൂപ പൊതുകടം : 51,378.49 കോടി രൂപ (അടുത്ത വർഷം പ്രതീക്ഷിക്കുന്ന അധിക കടം) കമ്മിയും കടവും. • റവന്യൂ കമ്മി: വരവിനേക്കാൾ കൂടുതൽ ചെലവ് വരുന്ന തുകയാണിത്. 2026-27 വർഷത്തിൽ 34,586.66 കോടി രൂപയുടെ റവന്യൂ കമ്മി പ്രതീക്ഷിക്കുന്നു. • സംസ്ഥാനത്തിന്റെ കടം: 2025-26 വർഷത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ കടം 4,88,910 കോടി രൂപയാണ്. എന്നാൽ സംസ്ഥാനത്തിന്റെ കടവും ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം 38.47 ശതമാനത്തിൽ (2021) നിന്നും 33.44 ശതമാനമായി കുറഞ്ഞുവെന്ന് ബജറ്റ് പറയുന്നു.
12:05:28
തിരുവനന്തപുരം- കാസർഗോഡ് വേഗ റെയിൽ പരാമർശിച്ച് സംസ്ഥാന ബജറ്റ് . പ്രാരംഭ നടപടികൾക്കായി 100 കോടി.
തിരുവനന്തപുരം- കാസർഗോഡ് വേഗ റെയിൽ പരാമർശിച്ച് സംസ്ഥാന ബജറ്റ് . പ്രാരംഭ നടപടികൾക്കായി 100 കോടി.
12:04:59
സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കി. സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ്
സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കി. സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ്
12:04:08
SIR ൽ ജനങ്ങൾക്ക് ആശങ്ക; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്
SIR ൽ ജനങ്ങൾക്ക് ആശങ്ക; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്
12:03:47
വയനാട് ടൗണ്‍ഷിപ്പ്; ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകള്‍ കൈമാറും
വയനാട് ടൗണ്‍ഷിപ്പ്; ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകള്‍ കൈമാറും
12:03:21
തിരുവനന്തപുരത്ത് വിഎസിന് സ്മാരകം; 20 കോടി അനുവദിച്ചു
തിരുവനന്തപുരത്ത് വിഎസിന് സ്മാരകം; 20 കോടി അനുവദിച്ചു
11:21:24
കേന്ദ്രം വരിഞ്ഞുമുറുക്കിയിട്ടും കേരളം പിടിച്ചുനിന്നു’; പ്രതിരോധക്കോട്ട കെട്ടിയ രഹസ്യം വെളിപ്പെടുത്തി മന്ത്രി
കേന്ദ്രം വരിഞ്ഞുമുറുക്കിയിട്ടും കേരളം പിടിച്ചുനിന്നു’; പ്രതിരോധക്കോട്ട കെട്ടിയ രഹസ്യം വെളിപ്പെടുത്തി മന്ത്രി
11:18:01
വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി, ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം; എംസി റോഡ് വികസനത്തിന് 5917 കോടി രൂപ
വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി, ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം; എംസി റോഡ് വികസനത്തിന് 5917 കോടി രൂപ
11:13:06
തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി, ആശാ വർക്കർമാർക്കും, അങ്കണവാടി ജീവനക്കാർക്കും കരുതൽ

 

 



You may also like