കണ്ണാറ: ഗുണനിലവാരമുള്ള ടിഷ്യു കൾച്ചർ വാഴത്തൈ ഉത്പാദനത്തിൽ കൈവരിച്ച നേട്ടങ്ങൾക്ക് കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലെ ടിഷ്യു കൾച്ചർ ലാബിന് ദേശീയ പുരസ്‌കാരം. ഡോ. ഡിക്ടോ ജോസിന്റെ നേതൃത്വത്തിലാണ് ലാബ് പ്രവർത്തിക്കുന്നത്.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഐസിഎആർ ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിന്റെ 33-ാമത് സ്ഥാപക ദിനാഘോഷത്തോടും കിസാൻ മേളയോടും അനുബന്ധിച്ചായിരുന്നു പുരസ്‌കാര വിതരണം.
കണ്ണാറ വാഴ ഗവേഷണകേന്ദ്രം മേധാവി ഡോ. വിമി ലൂയിസ്, ശാസ്ത്രജ്ഞ ഡോ. ജെ. രശ്മി, ടിഷ്യു കൾച്ചർ ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
വാഴ കർഷകർക്ക് ഉയർന്ന നിലവാരമുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനും ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ വികസിപ്പിച്ച് കർഷകരിലേക്ക് എത്തിക്കുന്നതിനുമായി കേന്ദ്രം നടത്തുന്ന നിരന്തര ഇടപെടലുകൾക്കുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്‌കാരം.
