Home Nationalനീറ്റ് ചോദ്യപേപ്പർ ചോർച്ച: ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി; ‘യുവാക്കളുടെ ഭാവി തകർക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കും’

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി; ‘യുവാക്കളുടെ ഭാവി തകർക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കും’

by news_desk1
0 comments

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ക്ഷേമത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും പരീക്ഷാ ക്രമക്കേടിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ വേഗത്തിൽ നിയമനടപടി ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒരിക്കലും വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം പുറത്തുവന്നത്.

You may also like