Home Education/Careerഎസ്.എൻ.ജി.ഒ.യു.വിൽ നിരവധി താൽക്കാലിക ഒഴിവുകൾ; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കും അവസരം

എസ്.എൻ.ജി.ഒ.യു.വിൽ നിരവധി താൽക്കാലിക ഒഴിവുകൾ; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കും അവസരം

by news_desk1
0 comments

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പുകളിലേക്ക് വിവിധ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലായി പ്രവർത്തിക്കുന്ന കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2025 സെപ്റ്റംബറിൽ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ തുടർച്ചയായുള്ള പുനർവിജ്ഞാപനമാണിത്.

നിയമനം നടക്കുന്ന ജില്ലകൾ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിലെ മൂല്യനിർണയ ക്യാമ്പുകളിലാണ് നിയമനം നടക്കുക.

തസ്തികകളും യോഗ്യതയും

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു വിജയവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.

പ്രായപരിധി

രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുന്നവർക്ക് 2026 ജനുവരി ഒന്നിന് 60 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അർഹരായ ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sgou.ac.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബർ 10 ആണ്.

2025 സെപ്റ്റംബറിലെ വിജ്ഞാപന പ്രകാരം മുൻപ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

You may also like