Home Top Storiesഷിഗല്ല ബാധ വീണ്ടും റിപ്പോർട്ട്; സംസ്ഥാനത്ത് 8 പുതിയ കേസുകൾ സ്ഥിരീകരിച്ചു

ഷിഗല്ല ബാധ വീണ്ടും റിപ്പോർട്ട്; സംസ്ഥാനത്ത് 8 പുതിയ കേസുകൾ സ്ഥിരീകരിച്ചു

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം എന്നിങ്ങനെയാണ് ഇന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, നിപാ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയതിനാലാണ് ഇദ്ദേഹത്തെ ഒഴിവാക്കിയത്. രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്നു ഇയാൾ.

നിലവിൽ രോഗബാധിതൻ വെന്റിലേറ്ററിൽ തുടരുകയാണ്.

You may also like