7
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. കരമാർഗമുള്ള ചരക്കുനീക്കം ഓഗസ്റ്റ് 18 മുതൽ ആരംഭിക്കാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന.
ദേശീയപാതയിലൂടെ ചരക്കുനീക്കം നടത്തുന്നതിന് ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) അനുമതി ലഭിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. ഔദ്യോഗിക തീയതി സംസ്ഥാന സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
കഴിഞ്ഞ മാസം ദേശീയപാതയിൽ ട്രയൽ റൺ വിജയകരമായി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമാർഗ ചരക്കുനീക്കത്തിന് അന്തിമ അനുമതി ലഭിച്ചത്.

