14
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട്ടിലാണ് സംഭവം.
കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചതെന്ന് പൊലീസ് അറിയിച്ചു. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ ബസിന്റെ ഡ്രൈവർ ഇയാളെ പിന്തുടർന്ന് പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് ഹരിപ്പാട് പൊലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

