4
അത്താണി : നേത്രചികിത്സാ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കി യുവതി.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും
എംഎസ് ഒപ്താൽമോളജിയിൽ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ച അത്താണി അമ്പലപുരം മണക്കുളം റോഡ് സ്വദേശിനി ഡോ: ആഷ്ലിൻ ഫ്രാൻസി(30)ക്ക് ജന്മനാടിന്റെ അഭിനന്ദന പ്രവാഹം.
കണ്ണനായ്ക്കൽ വീട്ടിൽ ഫ്രാൻസി സണ്ണി – ലീന ജോണി ദമ്പതികളുടെ മകളും ഡോ: ജോർജ്ജ് ജോസഫിൻ്റെ ഭാര്യയുമായ യുവതിയെ അമ്പലപുരം മണക്കുളം റോഡ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രസിഡണ്ട് ഡോ: വി.എം ഇക്ബാൽ, സെക്രട്ടറി രാജൻ വടക്കത്ത് മറ്റ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ വസതിയിൽ എത്തി ആദരിച്ചു , ഉപഹാരവും കൈമാറി.
