Home Localപൂഞ്ഞാറില്‍ യാതൊരു മെച്ചവുമില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് ആവശ്യപ്പെടാന്‍ ബിഡിജെഎസ്

പൂഞ്ഞാറില്‍ യാതൊരു മെച്ചവുമില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് ആവശ്യപ്പെടാന്‍ ബിഡിജെഎസ്

by news_desk
0 comments


കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഒഴിയാന്‍ ബിഡിജെഎസ്. പൂഞ്ഞാറിന് പകരം കോട്ടയമോ കടുത്തുരുത്തിയോ ആവശ്യപ്പെടും. കഴിഞ്ഞതവണ പൂഞ്ഞാറില്‍ വലിയ പരാജയമാണ് ബിഡിജെഎസ് ഏറ്റുവാങ്ങിയത്.

കഴിഞ്ഞ തവണ അപ്രതീക്ഷിതമായിട്ടാണ് ബിഡിജെഎസിന് പൂഞ്ഞാര്‍ സീറ്റ് നല്‍കിയത്. ഏറ്റുമാനൂര്‍ തുഷാര്‍ വെള്ളപ്പള്ളിയ്ക്ക് നല്‍്കുമെന്ന് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും അവസാനം പൂഞ്ഞാര്‍ കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. പ്രമുഖ നേതാവായ കെജി സെന്‍ തന്നെ രംഗത്ത് ഇറങ്ങിയിട്ടും ബിഡിജെഎസ് ദയനീയമായി പരാജയപ്പെട്ടു. വെറും 2965 വോട്ടുകള്‍ മാത്രമാണ് പൂഞ്ഞാറില്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ പൂഞ്ഞാര്‍ വേണ്ട എന്ന നിലപാട് ആണ് ജില്ല നേതൃത്വത്തിന്.

പൂഞ്ഞാറിന് പകരം ഇത്തവണ കോട്ടയവും കടുത്തുരുത്തിയും ആവശ്യപ്പെടാനാണ് തീരുമാനം.വൈക്കത്തും ഇത്തവണ ബിഡിജെഎസ് മത്സരിക്കും. ഇക്കാര്യത്തില്‍ മറ്റു ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. അതേസമയം ഏറ്റുമാനൂര്‍ സീറ്റില്‍ ഇത്തവണയും ബിഡിജെഎസ് മത്സരിച്ചേക്കില്ല.

Highlights : bdjs will change constituency from poonjar

You may also like