Home National‘വെനസ്വലയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയിൽ, വെനസ്വല ഇന്ത്യയുടെ വ്യാപാരപങ്കാളി’; കേന്ദ്ര വിദേശകാര്യമന്ത്രാലയം.

‘വെനസ്വലയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയിൽ, വെനസ്വല ഇന്ത്യയുടെ വ്യാപാരപങ്കാളി’; കേന്ദ്ര വിദേശകാര്യമന്ത്രാലയം.

by news_desk
0 comments

ഡൽഹി. വെനസ്വല ഇന്ത്യയുടെ ദീർഘകാല വ്യാപാരപങ്കാളിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വെനസ്വലയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയിൽ. മുൻപും വെനസ്വൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത്തിരുന്നു. എന്നാൽ പിന്നീട് അത് നിർത്തിയിരുന്നു. ഇന്ത്യയുടെ ഊർജ്ജ സ്രോതസിൽ തീരുമാനം എടുക്കുക ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിച്ചാകും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വിപണി സാഹചര്യം മാറുന്നത് അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമോ എന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയം വ്യക്തത വരുത്തിയില്ല. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചതായുള്ള ട്രംമ്പിൻ്റെ അവകാശവാദത്തിൽ വാണിജ്യ മന്ത്രിയുടെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

വിപണി സാഹചര്യങ്ങൾക്കും വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യങ്ങൾക്കും അനുസൃതമായി ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കും. ഇന്ത്യ യുഎസ് വ്യാപാരക്കരാർ, വാണിജ്യമന്ത്രി കാര്യങ്ങൾ നേരത്തെ വ്യക്തമാക്കിയതാണ്.

2023–24 സാമ്പത്തിക വർഷത്തിൽ വെനിസ്വേലയിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിച്ചു, ഉപരോധങ്ങളെത്തുടർന്ന് അവ നിർത്തലാക്കപ്പെട്ടു. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ വെനിസ്വേലയുടെ നാഷണൽ ഓയിൽ കമ്പനിയായ PdVSA യുമായി ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഇന്ത്യ- യുഎസ് വ്യാപാക്കരാൻ മാർച്ച് പകുതിയോടെ കരാർ നടപ്പാക്കും എന്ന് കേന്ദ്ര വാണിജ്യമന്ത്രി പറഞ്ഞു. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സംയുക്ത പ്രസ്താവന ഉണ്ടാകും.സംയുക്ത പ്രസ്താവനയ്ക്ക് ശേഷം, താരിഫ് 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള ഉത്തരവ് യുഎസ് പുറപ്പെടുവിക്കും. 2047- ലെ വികസിത് ഭാരത് ലക്ഷ്യത്തിലേക്ക് മുന്നേറാൻ കൂടുതൽ ഊർജ്ജ ഇറക്കുമതി ആവശ്യമാണെന്നും കേന്ദ്ര വാണിജ്യമന്ത്രി വ്യക്തമാക്കി.

You may also like