Home Nationalജന്തർമന്തറിൽ മുസ്ലിം വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം; വഖഫ് സംരക്ഷിക്കണം, പള്ളികൾ പൊളിക്കുന്നത് നിർത്തണമെന്ന് ആവശ്യം

ജന്തർമന്തറിൽ മുസ്ലിം വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം; വഖഫ് സംരക്ഷിക്കണം, പള്ളികൾ പൊളിക്കുന്നത് നിർത്തണമെന്ന് ആവശ്യം

by news_desk1
0 comments

ദില്ലി: വിവിധ മുസ്ലിം സംഘടനകളുടെയും മുസ്ലിം വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർമന്തറിൽ പ്രതിഷേധം. വഖഫ് ബോർഡ് സംരക്ഷിക്കണമെന്നും പള്ളികൾ പൊളിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി.

പള്ളികൾ പൊളിക്കുന്ന നടപടി, എസ്‌ഐആർ, ദളിത്–ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ നടപടികൾ തുടങ്ങിയ വിഷയങ്ങളിലും പ്രതിഷേധമുയർന്നു. നിരവധി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, ഒക്ടോബർ രണ്ടിന് പൗരാവകാശ സംഘടനകളുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന്റെ പോസ്റ്ററും ജന്തർമന്തറിൽ പുറത്തിറക്കി. ‘ജന്തർമന്തർ 2.0’ എന്ന പേരിലാണ് പോസ്റ്റർ പുറത്തിറക്കിയത്.

You may also like