വിഴിഞ്ഞം: തിരുവനന്തപുരത്തെ വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർക്ക് ദാരുണാന്ത്യം. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദാ ബീവി , മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം എത്തിയ ഇവർ വിഴിഞ്ഞത്ത് നിന്ന് ഇവർ ഉൾപ്പെട്ട കുടുംബം ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട് ഇവർ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഒരാൾ ചികിത്സയിൽ കഴിയുകയാണ്. ഇവർ ഭക്ഷണം കഴിച്ച വിഴിഞ്ഞതെ ഹോട്ടൽ പൊലീസ് പൂട്ടിച്ചു. ഇവർക്കൊപ്പം ഭക്ഷണം കഴിച്ചത് ആറ് പേരിൽ നാല് പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വിഴിഞ്ഞത്ത് വൈകിട്ട് മാത്രം തുറക്കുന്ന ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. സജീന ഉൾപ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവി മരിക്കുന്നത്.
13
