തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 450 കോടി രൂപയുടെ ഫണ്ട് ഉറപ്പാക്കുന്നതിനായാണ് പിഎംഎവൈ പദ്ധതിയിൽ ധാരണയായതെന്ന് യു.ഡി.എഫ് സർക്കാർ വിശദീകരിച്ചു. വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കില്ലെന്നും എന്നാൽ പിഎംഎവൈയുടെ ബ്രാൻഡിംഗ് ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി.
പിഎംഎവൈയുടെ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നത് അവിടെ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നായിരുന്നു എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട്. അതിനാൽ കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്നും അന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, യു.ഡി.എഫ് സർക്കാർ പിഎംഎവൈ എംബ്ലം വീടുകളിൽ പതിപ്പിക്കാൻ സമ്മതം അറിയിക്കുകയായിരുന്നു.
അതേസമയം, പിഎംഎവൈ പദ്ധതിയുമായി സഹകരിക്കാൻ തീരുമാനിച്ചത് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള മുന്നോടിയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
