2
തൃശൂർ: ദേശീയപാത 544ൽ മണ്ണുത്തിയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും മണ്ണുത്തി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ എത്തിയ വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രക്കാരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
