Home Keralaആനാവൂർ കോൺഗ്രസ് ഓഫീസ് തീവെപ്പ്; ബിജെപി പ്രവർത്തകൻ സുരേഷ് കുമാർ അറസ്റ്റിൽ, സംഘർഷത്തിന് പിന്നാലെ നടപടി

ആനാവൂർ കോൺഗ്രസ് ഓഫീസ് തീവെപ്പ്; ബിജെപി പ്രവർത്തകൻ സുരേഷ് കുമാർ അറസ്റ്റിൽ, സംഘർഷത്തിന് പിന്നാലെ നടപടി

by news_desk1
0 comments

തിരുവനന്തപുരം: ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ആനാവൂർ സ്വദേശി സുരേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിൻകരയിൽ മന്ത്രി ഒ.ജെ. ജനീഷിനെ ഇന്നലെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തടയുകയും കയ്യാങ്കളിയുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചെന്ന പേരിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലിയുള്ള കോൺഗ്രസ്–ബിജെപി ഏറ്റുമുട്ടലിനിടെയാണ് നെയ്യാറ്റിൻകര ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചത്.

സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ആക്രമണം നടത്തിയതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചിരുന്നു.

യുവമോർച്ച കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മന്ത്രിമാരുടെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. അതേസമയം, മന്ത്രിമാർക്ക് അധിക സുരക്ഷ ഏർപ്പെടുത്തിയതിൽ മുഖ്യമന്ത്രി ഡിസിപിയോട് കയർത്തതായും റിപ്പോർട്ടുണ്ട്.

You may also like