കൊച്ചി: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. അച്ഛൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും മകൻ തുഷാർ വെള്ളാപ്പള്ളി ബിജെപി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്നതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജന്റെ വിമർശനം. മുസ്ലീങ്ങളെ വെള്ളാപ്പള്ളി ബോധപൂർവം മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് പി. ജയരാജൻ ചോദിച്ചു. നേരത്തെ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങളെ ബോധപൂർവം മാറ്റിനിർത്തുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നും ജയരാജൻ വിമർശിച്ചു.
അച്ഛൻ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനാകുമ്പോൾ മകൻ തുഷാർ വെള്ളാപ്പള്ളി ബിജെപി സഖ്യത്തിന്റെ നേതാവാകുന്ന വൈരുധ്യമാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും പി. ജയരാജൻ രൂക്ഷമായി വിമർശിച്ചു.
