Home Keralaഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; ‘NTL’ വ്യാജ ആപ്പിനെതിരെ കേരള പൊലീസിന്റെ മുന്നറിയിപ്പ്

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; ‘NTL’ വ്യാജ ആപ്പിനെതിരെ കേരള പൊലീസിന്റെ മുന്നറിയിപ്പ്

by news_desk1
0 comments

തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ‘NTL’ എന്ന വ്യാജ ആപ്പ് വഴി ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസ് മുന്നറിയിപ്പ് നൽകി. വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ വഴിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. വ്യാജ ലിങ്കുകൾ അയച്ച് ‘NTL’ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കും. വിശ്വാസം നേടുന്നതിനായി തുടക്കത്തിൽ ചെറിയ തുക കമ്മീഷനായി പിൻവലിക്കാൻ അനുവദിക്കും. തുടർന്ന് വലിയ തുക നിക്ഷേപിച്ചാൽ പണം പിൻവലിക്കാനാകാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും.

പണം പിൻവലിക്കാൻ പ്രോസസിംഗ് ഫീസും നികുതിയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പണം തട്ടുന്നതാണ് രീതിയെന്ന് പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ബാങ്ക് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ എന്നിവ ആരുമായും പങ്കുവെക്കരുതെന്നും പൊലീസ് നിർദേശിച്ചു.

തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും കേരള പൊലീസ് അറിയിച്ചു.

You may also like