Home Sportsപാതും നിസങ്കക്ക് സെഞ്ചുറി, ഓസ്ട്രേലിയക്കെതിരെ വമ്പന്‍ ജയവുമായി ശ്രീലങ്ക സൂപ്പര്‍ 8ൽ, അവസാന മത്സരം ഓസീസിന് നിർണായകം.

പാതും നിസങ്കക്ക് സെഞ്ചുറി, ഓസ്ട്രേലിയക്കെതിരെ വമ്പന്‍ ജയവുമായി ശ്രീലങ്ക സൂപ്പര്‍ 8ൽ, അവസാന മത്സരം ഓസീസിന് നിർണായകം.

by news_desk
0 comments

കൊളംബോ. മുൻ ചാമ്പ്യൻമാരായ ഓസ്ട്രേിലയയുടെ സൂപ്പര്‍ 8 സാധ്യതകള്‍ തുലാസിലാക്കി ശ്രീലങ്ക. ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത ശ്രീലങ്ക സൂപ്പര്‍ 8ലെത്തിയപ്പോള്‍ സൂപ്പര്‍ 8ലെത്താന്‍ ഓസ്ട്രേലിയക്ക് അവസാന മത്സരം വരെ കാത്തിരിക്കണം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ 181 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 52 പന്തില്‍ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടിയ ഓപ്പണര്‍ പാതും നിസങ്കയുടെയും 38 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്‍റെയും ബാറ്റിംഗ് മികവില്‍ ശ്രീലങ്ക അനായാസ ജയം സ്വന്തമാക്കി. ഒരു റണ്‍സെടുത്ത കുശാല്‍ പേരേരെയെ രണ്ടാം ഓവറിലെ നഷ്ടമായശേഷമായിരുന്നു നിസങ്കയും മെന്‍ഡിസും ചേര്‍ന്ന് ലങ്കക്കായി തിരിച്ചടിച്ചത്.

You may also like