Home Localതൃശ്ശൂരിൽ ‘ജനകീയ മുഖം’ വേണം; കോൺഗ്രസിൽ ഗിരീഷ് കുമാറിനായി വാദമുയർത്തി പ്രാദേശിക നേതൃത്വം.

തൃശ്ശൂരിൽ ‘ജനകീയ മുഖം’ വേണം; കോൺഗ്രസിൽ ഗിരീഷ് കുമാറിനായി വാദമുയർത്തി പ്രാദേശിക നേതൃത്വം.

by news_desk
0 comments

തൃശ്ശൂർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലം തിരിച്ചുപിടിക്കാൻ മണ്ഡലത്തിന് സുപരിചിതനായ ഒരു ജനകീയ മുഖത്തെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ ശക്തമാകുന്നു. തിരുവമ്പാടി ദേവസ്വം ജനറൽ സെക്രട്ടറിയും തൃശ്ശൂർ ഡി.സി.സി സെക്രട്ടറിയുമായ ഗിരീഷ് കുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അണികൾക്കിടയിൽ നിന്നും ഉയരുന്ന പ്രധാന ആവശ്യം.

തൃശ്ശൂർ കോർപ്പറേഷനിൽ തുടർച്ചയായി 15 വർഷം (1995-2010) കൗൺസിലറായി സേവനമനുഷ്ഠിച്ച ഗിരീഷ് കുമാറിന് നഗരത്തിലെ ഓരോ വീടുമായും വ്യക്തിപരമായ ബന്ധമുണ്ട്. സംഘടനാ രംഗത്ത് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പത്ത് വർഷം വീതം പ്രവർത്തിച്ച പരിചയസമ്പത്തും നിലവിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനവും അദ്ദേഹത്തിന് മുതൽക്കൂട്ടാണ്.

രാഷ്ട്രീയത്തിന് പുറമെ തൃശ്ശൂരിന്റെ സാംസ്കാരിക സ്വത്വമായ തൃശ്ശൂർ പൂരത്തിൻ്റെ നടത്തിപ്പിൽ അദ്ദേഹം വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്.
തിരുവമ്പാടി ദേവസ്വത്തിൽ 20 വർഷമായി മാനേജിംഗ് കമ്മിറ്റി അംഗവും നിലവിൽ ജനറൽ സെക്രട്ടറിയുമാണ്.
അതോടൊപ്പം പൂങ്കുന്നം എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റായി പ്രവർത്തിക്കുന്നു.വര്ഷങ്ങളായി പൂങ്കുണം അയ്യപ്പസേവാസംഘം ഭാരവാഹിയായും സജീവമാണ്.

നഗരഹൃദയമായ പൂങ്കുന്നം സ്വദേശിയായ ഗിരീഷ് കുമാർ, താഴെത്തട്ടിലുള്ള പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണെന്ന് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ചേർത്തുനിർത്താൻ കഴിയുന്ന അദ്ദേഹത്തിൻ്റെ ‘ക്ലീൻ ഇമേജ്’ പാർട്ടിക്ക് വലിയ ഭൂരിപക്ഷം നേടിക്കൊടുക്കുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം.
“ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനും തൃശ്ശൂരിൻ്റെ വികസന മുരടിപ്പിന് പരിഹാരം കാണാനും ഗിരീഷ് കുമാറിന് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രാദേശിക നേതൃത്വം. ശക്തമായ ഒരു പോരാട്ടം കാഴ്ചവെച്ചാൽ തൃശ്ശൂർ മണ്ഡലം വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനാകുമെന്ന് പ്രാദേശിക നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.”

You may also like