Home Education/Careerഇഎൽടിഎസ് ഓഫ്‌ലൈൻ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇഎൽടിഎസ് ഓഫ്‌ലൈൻ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

by news_desk
0 comments

തിരുവനന്തപുരം: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററിൽ ഏപ്രിലിൽ ആരംഭിക്കുന്ന ഇഎൽടിഎസ് (IELTS) ഓഫ്‌ലൈൻ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ മോഡ്യൂളുകൾ ഉൾപ്പെടുത്തിയുള്ള പരിശീലന പരിപാടിയാണിത്.

താൽപര്യമുള്ളവർ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് മാർച്ച് 28നകം അപേക്ഷ സമർപ്പിക്കണം. യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് പ്രവേശനം ലഭിക്കുക.

ഫീസ് വിവരങ്ങൾക്കും അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും +91 7907323505 (തിരുവനന്തപുരം) എന്ന നമ്പറിൽ ബന്ധപ്പെടാം. കൂടാതെ 1800 425 3939 (ഇന്ത്യയിൽ നിന്ന്) എന്ന ടോൾ ഫ്രീ നമ്പറിലും +91 8802 012 345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

എട്ട് ആഴ്ച ദൈർഘ്യമുള്ള കോഴ്‌സിന്റെ ക്ലാസുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും.

You may also like