2
അമൽ നീരദ് ആരാധകർ കാത്തിരുന്ന ചിത്രം ‘Bachelor Party D’eux’ തിയേറ്ററുകളിലെത്തി. റിലീസ് ദിനത്തിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിക്ക കേന്ദ്രങ്ങളിൽനിന്നും പോസിറ്റീവ് അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്.
കിടിലൻ തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രത്തിൽ സ്ലോ മോഷൻ മാസ് രംഗങ്ങളും മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരു പക്കാ എന്റർടെയ്നറാണ് ചിത്രമെന്നും നിരവധി പേർ പ്രതികരിക്കുന്നു. അമൽ നീരദിന്റെ സിനിമകളിൽ പ്രതീക്ഷിക്കുന്ന ദൃശ്യവിരുന്നും മാസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
