തൃശ്ശൂർ: ബിജെപി സ്ഥാനാർത്ഥി സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുകുന്ദൻ ബിജെപിക്ക് ലഭിച്ച ‘മുത്താണെന്നും’ അദ്ദേഹത്തെ പാർട്ടി നേടിയെടുത്തതല്ല, മറിച്ച് തങ്ങൾക്ക് ലഭിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞു. മുകുന്ദന്റെ വ്യക്തിപരമായ മികവ് കണ്ട് ഭയന്നാണ് ഇടതുപക്ഷം അദ്ദേഹത്തെ ദ്രോഹിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുകുന്ദനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ട് ഇടതുപക്ഷം വലിയ തോതിലുള്ള ആക്രമണങ്ങളാണ് നടത്തുന്നത്. എൽ.ഡി.എഫ് കൺവെൻഷനിൽ പോലും മുകുന്ദന് നേരെ അതിക്രമം ഉണ്ടായതായും കുടുംബത്തിലേക്ക് വരെ രാഷ്ട്രീയം കലർത്തുന്ന അഹന്തയുള്ള പാർട്ടിയെ ജനം ഇത്തവണ കീഴ്പ്പെടുത്തണമെന്നും സുരേഷ് ഗോപി ആഹ്വാനം ചെയ്തു. മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തോടെ തൃശ്ശൂർ ജില്ലയിലെ രാഷ്ട്രീയ ചിത്രം മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
3

