Home Top Storiesദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി വിധിച്ചു. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദേശിച്ചു.

നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ പൂർത്തിയാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സിപിഎം കൗൺസിലർ എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.

ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ കൗൺസിലർമാരെ അയോഗ്യരാക്കാതെ, നിലവിലെ സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞയുടെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഈ നിർണായക വിധി പുറത്തുവന്നത്.

You may also like