Home Businessരൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഡോളറിനെതിരെ 94.76 കടന്നു

രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഡോളറിനെതിരെ 94.76 കടന്നു

by news_desk
0 comments

മുംബൈ: രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്കെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ വില ആദ്യമായി 94.76 എന്ന നിലയിൽ വ്യാപാരം നടന്നതായി വിപണി വൃത്തങ്ങൾ അറിയിച്ചു.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ ആഗോള സാമ്പത്തിക രംഗത്തെ ബാധിച്ചതോടെയാണ് രൂപയ്ക്ക് തിരിച്ചടി ശക്തമായത്. ഇറാൻ–ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ നിക്ഷേപം പിൻവലിച്ചതും കറൻസിയുടെ മൂല്യം ഇടിയാൻ കാരണമായി.

യുദ്ധസാഹചര്യത്തെ തുടർന്ന് ഇന്ധനവിതരണ ആശങ്ക ഉയർന്നതും ക്രൂഡ് ഓയിൽ വില വർധിച്ചതും രൂപയ്ക്ക് അധിക സമ്മർദ്ദമുണ്ടാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 93 കടന്നിരുന്ന രൂപ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 94.76 ലേക്ക് താഴ്ന്നത് വിപണിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടുശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും താഴാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രൂപയുടെ ഇടിവ് ഇറക്കുമതി ചെലവ് ഉയർത്തുകയും രാജ്യത്ത് വിലക്കയറ്റ സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

You may also like