Home Education/Careerകൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ അവസരം:ഐടിഐ, ബിരുദം യോഗ്യത

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ അവസരം:ഐടിഐ, ബിരുദം യോഗ്യത

by news_desk
0 comments

ഉഡുപ്പി: ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (UCSL) സൂപ്പർവൈസർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ വിഭാഗങ്ങളിലായി ആകെ 15 ഒഴിവുകളാണ് ഉള്ളത്. ഐടിഐ, ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40650 മുതൽ 44164 രൂപ വരെ ശമ്പളം ലഭിക്കും. എഴുത്ത് പരീക്ഷ,അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമ പട്ടിക പുറത്തിറക്കുക. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/ സന്ദർശിക്കുക.

You may also like