Home Education/Careerഇൻഡ്ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലേക്ക് അപേക്ഷിക്കാം എറണാകുളം ഉൾപ്പടെ ഇന്ത്യയിലെ 12 നഗരങ്ങളിൽ ഒഴിവുകൾ

ഇൻഡ്ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലേക്ക് അപേക്ഷിക്കാം എറണാകുളം ഉൾപ്പടെ ഇന്ത്യയിലെ 12 നഗരങ്ങളിൽ ഒഴിവുകൾ

by news_desk
0 comments

കൊച്ചി: റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എറണാകളും ഉൾപ്പടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. റിലേഷൻഷിപ്പ് മാനേജർ, ഡീലർ (സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ) തസ്തികകളിൽ നിലവിൽ 12 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ഇന്ത്യൻ ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണ് ഇൻഡ് ബാങ്ക് മർച്ചന്റ് ബാങ്കിങ് സർവീസസ് ലിമിറ്റഡ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക്, രജിസ്ട്രേഡ് പോസ്റ്റ്, കൊറിയർ എന്നിവ വഴിയും ഇമെയിൽ വഴിയും അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 17 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. നിർദ്ദിഷ്ട വിദ്യാഭ്യാസയോഗ്യതകളും പ്രവൃത്തി പരിചയവമുള്ള 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. Head Administration, No 480, 1st Floor, Khivraj Complex I, Anna Salai, Nandanam, Chennai – 600035. ഇതിനൊപ്പം പൂരിപ്പിച്ച അപേക്ഷ ഫോം, അതിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന രേഖകൾ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി സഹിതം : recruitment@indbankonline.com. മെയിൽ ഐഡി വഴി അപേക്ഷ സമർപ്പിക്കണം.

You may also like