Home Keralaവോട്ടിന് 13 തിരിച്ചറിയൽ രേഖകൾ അംഗീകാരം; ഏതെങ്കിലും ഒന്ന് നിർബന്ധം

വോട്ടിന് 13 തിരിച്ചറിയൽ രേഖകൾ അംഗീകാരം; ഏതെങ്കിലും ഒന്ന് നിർബന്ധം

by news_desk1
0 comments

വോട്ടെടുപ്പിനിടെ വോട്ടർമാർക്ക് തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായിവോട്ടെടുപ്പിനിടെ വോട്ടർമാർക്ക് തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 13 തിരിച്ചറിയൽ രേഖകൾക്ക് അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനൊപ്പം മറ്റ് 12 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ.

തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച രേഖകളിൽ ആധാർകാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്,പാൻകാർഡ്, എൻപിആർ സ്മാർട്ട് കാർഡ്, പാസ്‌പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, സർക്കാർ ഉദ്യോഗസ്ഥരുടെ സർവീസ് തിരിച്ചറിയൽ കാർഡ്, എംപി/എംഎൽഎമാരുടെ ഔദ്യോഗിക ഐഡി, ഭിന്നശേഷിക്കാർക്കുള്ള യുഡിഐഡി കാർഡ് എന്നിവ ഉൾപ്പെടുന്നു.

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും തിരിച്ചറിയൽ നടപടികൾ സുഗമമാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. വോട്ടർമാർ വോട്ട് ചെയ്യാൻ എത്തുമ്പോൾ അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും കൈവശം കരുതണമെന്ന് കമ്മിഷൻ നിർദേശിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനൊപ്പം മറ്റ് 12 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ.

You may also like