Home Keralaവോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ നിരോധനം; ഫോൺ ‘പൗച്ചിൽ’ നിക്ഷേപിക്കണം

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ നിരോധനം; ഫോൺ ‘പൗച്ചിൽ’ നിക്ഷേപിക്കണം

by news_desk1
0 comments

തിരുവനന്തപുരം: വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിന്റെ രഹസ്യത ഉറപ്പാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനുമായാണ് ബൂത്തിനകത്ത് മൊബൈൽ ഫോണുകൾ പൂർണമായും നിരോധിച്ചത്.

വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കണമെന്ന് നിർദേശിച്ചു. അല്ലാത്തപക്ഷം, ബൂത്തിൽ ഒരുക്കിയിരിക്കുന്ന ‘മൊബൈൽ ഫോൺ കീപ്പിങ് പൗച്ചി’യിൽ ഫോൺ നിക്ഷേപിച്ച് വളണ്ടിയർമാരിൽ നിന്ന് ടോക്കൺ സ്വീകരിക്കണം.

വോട്ട് ചെയ്ത് പുറത്തുവരുമ്പോൾ ടോക്കൺ തിരികെ നൽകി ഫോൺ കൈപ്പറ്റാനാകും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു മാത്രമാണ് ബൂത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

You may also like