Home Internationalറഷ്യൻ എണ്ണയ്ക്ക് ഇളവ് നീട്ടി അമേരിക്ക; മെയ് 16 വരെ വാങ്ങാൻ അനുമതി

റഷ്യൻ എണ്ണയ്ക്ക് ഇളവ് നീട്ടി അമേരിക്ക; മെയ് 16 വരെ വാങ്ങാൻ അനുമതി

by news_desk1
0 comments

വാർത്ത:

അമേരിക്ക: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന ഉപരോധ ഇളവ് വീണ്ടും നീട്ടി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനായി 30 ദിവസത്തെ പൊതുലൈസൻസ് അനുവദിച്ചതായി അമേരിക്ക അറിയിച്ചു. പുതിയ ഇളവ് മെയ് 16 വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് ഏപ്രിൽ 11ന് അവസാനിച്ച ഇളവിന് പകരമായാണ് പുതിയ തീരുമാനം. ഈ ഇളവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരൽ എണ്ണ ഓർഡർ ചെയ്തിട്ടുണ്ട്.

അതേസമയം ഇറാൻയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇളവ് ബാധകമല്ലെന്നാണ് സൂചന. ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കും ഇളവ് ലഭിക്കില്ല.

ആഗോള തലത്തിൽ എണ്ണവില ഉയർന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം. ഹോർമുസ് കടലിടുക്കിലെ സംഘർഷവും മിഡിൽ ഈസ്റ്റ് മേഖലയിലെ അസ്ഥിരതയും കാരണം എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു.

വില നിയന്ത്രണത്തിനും വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനുമായി റഷ്യൻ എണ്ണയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചതായാണ് വിലയിരുത്തൽ.

You may also like