ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്പര്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിക്കുന്നതിനെ വിവിധ രീതിയില്‍ വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് ഇടപെടലിനെ കുറിച്ചുള്ള ചോദ്യത്തിന്, “ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ” എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. കോഴിക്കോട് സ്ട്രോങ് റൂം തുറന്ന സംഭവത്തില്‍ പരാതി നല്‍കിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത നഷ്ടപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനമെന്നും ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണവും കെ സി വേണുഗോപാല്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയ സംഭവത്തെയും അദ്ദേഹം വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഖര്‍ഗെയ്ക്ക് നോട്ടീസ് നല്‍കിയതെന്നും, അതിന് മറുപടി നല്കാന് 24 മണിക്കൂര്‍ മാത്രമാണ് സമയം അനുവദിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സംഭവത്തെ “വിചിത്രമായ നടപടിയെന്ന്” വിശേഷിപ്പിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

