Home Keralaനിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യം തേടി ഡോ. എം.കെ. റാം ഹൈക്കോടതിയിലേക്ക്

നിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യം തേടി ഡോ. എം.കെ. റാം ഹൈക്കോടതിയിലേക്ക്

by news_desk1
0 comments

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഈ നീക്കം.

കേസിൽ ആരോപണ വിധേയരായ ഡോ. റാം, സംഗീത നമ്പ്യാർ എന്നിവർ ഇതുവരെ ഒളിവിലാണെന്ന് വിവരം. മുൻപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ സംഗീത നമ്പ്യാർക്ക് കോടതി അനുകൂല വിധി നൽകിയപ്പോൾ, ഡോ. റാമിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

നിതിൻ രാജിനെതിരെ ജാതി അധിക്ഷേപമോ ജാതിയുടെ പേരിലുള്ള അപമാനമോ നടന്നതായി വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വിദ്യാർത്ഥികളോടുള്ള ഡോ. റാമിന്റെ പെരുമാറ്റം ജാതിയെ അടിസ്ഥാനമാക്കിയതല്ലെന്നും, ലോൺ ആപ്പ് ഭീഷണികളും പ്രിൻസിപ്പലിന്റെ മുറിയിലെ ചോദ്യം ചെയ്യലും തുടർന്ന് ഉണ്ടായ മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് കോടതിയുടെ വിലയിരുത്തൽ.

അതേസമയം, സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിക്ക് സമീപം ഡോ. റാമിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.

You may also like