Home Keralaഓടുന്ന കെഎസ്ആർടിസി ബസിൽ ദുരന്തം; തല പുറത്തേക്കിട്ട യുവാവ് പോസ്റ്റിൽ ഇടിച്ച് മരിച്ചു

ഓടുന്ന കെഎസ്ആർടിസി ബസിൽ ദുരന്തം; തല പുറത്തേക്കിട്ട യുവാവ് പോസ്റ്റിൽ ഇടിച്ച് മരിച്ചു

by news_desk1
0 comments

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശിയായ സുനിൽ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഏകദേശം ഒരു മണിയോടെ കോഴിക്കോട് മാങ്കാവിലായിരുന്നു സംഭവം.

കോട്ടയത്തിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രതിരിച്ചിരുന്ന ബസിന്റെ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലായിരുന്നു സുനിൽ ഇരുന്നത്. ഉറക്കത്തിനിടെ തല ജനലിലൂടെ പുറത്തേക്ക് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ തല ഇടിച്ച് ഗുരുതരമായി പരിക്കേറ്റു.

സംഭവസമയത്ത് സുനിലിന്റെ ബന്ധുക്കളും ബസിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് യാത്രക്കാർ തിരിഞ്ഞ് നോക്കിയപ്പോഴാണ് അപകടം മനസിലായത്. മറ്റ് വാഹനങ്ങളുമായി ഇടിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

You may also like