Home Keralaവാഹനങ്ങളിൽ ഇടിച്ച് പായിച്ച കാർ; നാട്ടുകാർ പിന്തുടർന്ന് പിടികൂടി, ഡ്രൈവർ അറസ്റ്റിൽ

വാഹനങ്ങളിൽ ഇടിച്ച് പായിച്ച കാർ; നാട്ടുകാർ പിന്തുടർന്ന് പിടികൂടി, ഡ്രൈവർ അറസ്റ്റിൽ

by news_desk1
0 comments

കൊല്ലം: നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പായിച്ച കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ തിരുവനന്തപുരം വെള്ളല്ലൂർ സ്വദേശിയായ ജയകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പ്രദേശത്തായിരുന്നു സംഭവം.

മടത്തറ മുതൽ കടയ്ക്കൽ വരെ അമിത വേഗത്തിൽ ഓടിച്ച കാർ വഴിയിലുണ്ടായിരുന്ന നിരവധി വാഹനങ്ങളിൽ ഇടിച്ചുപോയതായി പൊലീസ് അറിയിച്ചു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചേർന്ന് കാർ പിന്തുടർന്ന് തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ കടയ്ക്കൽ പൊലീസ് ജയകൃഷ്ണനെ കസ്റ്റഡിയിൽ എടുത്ത് കേസെടുത്തു. അപകടത്തിൽപ്പെട്ട കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like