Home Sportsഇറാൻ 2026 ലോകകപ്പിൽ പങ്കെടുക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ

ഇറാൻ 2026 ലോകകപ്പിൽ പങ്കെടുക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ

സായുധ സംഘർഷങ്ങൾക്കിടയിലും മത്സരത്തിൽ ഇറാൻ ഉണ്ടാകുമെന്ന് ഉറപ്പ്; ഐക്യത്തിന്റെ സന്ദേശം ഉയർത്തി ഫിഫ

by news_desk1
0 comments

വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ഇറാൻ ടീം പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ സായുധ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇറാൻ മത്സരത്തിന് എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ വാൻകൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ഇൻഫാന്റിനോ ഈ കാര്യം വ്യക്തമാക്കിയത്. ഫിഫ കോൺഗ്രസിനെ അഭിസംബോധന ചെയ്ത പ്രസംഗത്തിന്റെ ഭാഗങ്ങൾ ഫിഫ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ലോകത്തെ വിഭജിക്കുന്ന സാഹചര്യങ്ങളിൽ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പാലങ്ങൾ നിർമ്മിക്കാൻ ഫുട്ബോളിന് കഴിവുണ്ടെന്ന് ഇൻഫാന്റിനോ പറഞ്ഞു. 48 ടീമുകൾ പങ്കെടുക്കുന്ന ഈ ലോകകപ്പിൽ എല്ലാ രാജ്യങ്ങളും ഐക്യത്തിന്റെ സന്ദേശം ഉയർത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

“ഇറാൻ അമേരിക്കയിൽ കളിക്കും. അതിന് കാരണം ലളിതമാണ്—നമ്മൾ ഐക്യപ്പെടേണ്ടതുണ്ട്,” എന്നും ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.

You may also like