Home Top StoriesLive Blog: നെഞ്ചിടിപ്പോടെ കേരളം; വോട്ടെണ്ണൽ ആരംഭിച്ചു

Live Blog: നെഞ്ചിടിപ്പോടെ കേരളം; വോട്ടെണ്ണൽ ആരംഭിച്ചു

by news_desk
0 comments

കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനവിധി ആർക്കനുകൂലമാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വോട്ടർമാരും. ഭരണത്തുടർച്ചയിലൂടെ മൂന്നാമൂഴം ലക്ഷ്യമിടുന്ന എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിൽ യുഡിഎഫും നേർക്കുനേർ പോരാടുമ്പോൾ, ഇത്തവണ കൂടുതൽ സീറ്റുകളിൽ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി.

ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.70 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 30,495 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ അത് കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്. ഭൂരിഭാഗം എക്സിറ്റ് പോളുകളും യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിക്കുമ്പോഴും, ഭരണവിരുദ്ധ വികാരം കാര്യമായി പ്രകടമല്ലെന്ന വിലയിരുത്തലിൽ എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

രാവിലെ എട്ട് മണിയോടെ തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. തൊട്ടുപിന്നാലെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങുന്നതോടെ ആദ്യ സൂചനകൾ ലഭ്യമാകും. ഉച്ചയോടെ സംസ്ഥാനത്ത് ആര് ഭരിക്കുമെന്ന കാര്യത്തിൽ ഏകദേശ ചിത്രം വ്യക്തമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ പോരാട്ടത്തിൽ ആര് വിജയിച്ചാലും അത് ചരിത്രപരമായ ഒരു വിധിയെഴുത്തായി മാറും.

Live Updates

The content will auto-update after 60 seconds
May 04, 2026 12:53 PM
ഏറ്റവും ഒടുവിലെ കക്ഷി നില കേരളം
UDF-103 LDF-35 NDA-02
May 04, 2026 12:46 PM
കടകംപള്ളി സുരേന്ദ്രൻ ലീഡ് തിരിച്ച് പിടിച്ചു
കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ലീഡ് തിരിച്ച് പിടിച്ചു. എട്ട് റൗണ്ട്‌ പിന്നിടുമ്പോൾ 131 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രൻ ലീഡ് ചെയ്യുന്നത്.
May 04, 2026 12:43 PM
വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് മുന്നിൽ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഒമ്പത് റൗണ്ട്‌ പിന്നിടുമ്പോൾ എൽഡിഎഫിൻ്റെ വി കെ പ്രശാന്ത് മുന്നിൽ. 501 വോട്ടിനാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്.
May 04, 2026 12:24 PM
പിണറായി വിജയൻ മുന്നിൽ
ധർമ്മടത്ത് എട്ട് റൗണ്ട്‌ പൂർത്തിയാകുമ്പോൾ പിണറായി വിജയൻ 3659 വോട്ടിന് മുന്നിൽ
May 04, 2026 11:33 AM
കെ മുരളീധരൻ മുന്നിൽ
വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മുന്നിൽ
May 04, 2026 11:23 AM
വി കുഞ്ഞികൃഷ്ണൻ മുന്നിൽ
പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രൻ വി കുഞ്ഞികൃഷ്ണൻ മുന്നിൽ.
May 04, 2026 11:01 AM
വിപിപി മുസ്തഫ മുന്നിൽ
തൃക്കരിപ്പൂരിൽ എൽഡിഎഫിൻ്റെ വിപിപി മുസ്തഫ മുന്നിൽ
May 04, 2026 10:59 AM
ഷാനി ഉസ്മാൻ മുന്നിൽ
അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാൻ മുന്നിൽ
May 04, 2026 10:47 AM
ഏറ്റവും ഒടുവിലെ കക്ഷിനില കേരളം
UDF-100 LDF-40 NDA-01
May 04, 2026 10:40 AM
രമ്യാ ഹരിദാസ് പിന്നിൽ
ചിറയൻകീഴിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പിന്നിൽ
May 04, 2026 10:35 AM
നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ
ധർമ്മടത്ത് റൗണ്ട് വോട്ടെണ്ണൽ പിന്നിടുമ്പോൾ 2812 വോട്ടിന് പിണറായി വിജയൻ പിന്നിൽ
May 04, 2026 10:26 AM
എം ബി ഷൈനി മുന്നിൽ
വൈപ്പിനിൽ എൽഡിഎഫിൻ്റെ എം ബി ഷൈനി മുന്നിൽ
May 04, 2026 10:22 AM
ജോബ് മൈക്കിൾ മുന്നിൽ
ചങ്ങനാശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോബ് മൈക്കിൾ മുന്നിൽ
May 04, 2026 10:18 AM
അനൂപ് ആൻ്റണി മുന്നിൽ
തിരുവല്ലയിൽ എൽഡിഎ സ്ഥാനാർത്ഥി അനൂപ് ആൻ്റണി മുന്നിൽ
May 04, 2026 10:17 AM
വിദ്യാ ബാലകൃഷ്ണൻ മുന്നിൽ
എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ മുന്നിൽ
May 04, 2026 10:15 AM
ടി കെ ഗോവിന്ദൻ മുന്നിൽ
തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മുന്നിൽ
May 04, 2026 10:05 AM
ഇരവിപുരത്ത് എം നൗഷാദ് പിന്നിൽ
ഇരവിപുരത്ത് സിറ്റിങ് എംഎൽഎ എം നൗഷാദ് പിന്നിൽ. ആർ എസ് പിയുടെ വിഷ്ണു മോഹൻ മുന്നിൽ
May 04, 2026 10:03 AM
ഷിബു ബേബി ജോൺ മുന്നിൽ
ചവറയിൽ യുഡിഎഫിൻ്റെ ഷിബു ബേബി ജോൺ മുന്നിൽ
May 04, 2026 09:59 AM
കെ വി സുമേഷ് മുന്നിൽ
അഴീക്കോട് കെ വി സുമേഷ് മുന്നിൽ
May 04, 2026 09:57 AM
വി ഡി സതീശൻ പിന്നിൽ
പറവൂരിൽ വി ഡി സതീശൻ പിന്നിൽ
May 04, 2026 09:55 AM
പി കെ ശശി പിന്നിൽ
ഒറ്റപ്പാലത്ത് പി കെ ശശി പിന്നിൽ
May 04, 2026 09:54 AM
വി കെ സനോജ് മുന്നിൽ
മട്ടന്നൂരിൽ വി കെ സനോജ് മുന്നിൽ
May 04, 2026 09:46 AM
കെ പ്രവീൺ മുന്നിൽ
കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫിൻ്റെ കെ പ്രവീൺ മുന്നിൽ
May 04, 2026 09:44 AM
സന്ദീപ് വാര്യർ മുന്നിൽ
തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യർ മുന്നിൽ.
May 04, 2026 09:42 AM
കെ ടി ജലീൽ പിന്നിൽ
തവനൂരിൽ മുൻ മന്ത്രി കെ ടി ജലീൽ പിന്നിൽ
May 04, 2026 09:40 AM
ഏറ്റവും ഒടുവിലത്തെ ലീഡ് നില കേരളം
UDF- 95 LDF-41 NDA-04
May 04, 2026 09:36 AM
സുമേഷ് അച്യുതൻ മുന്നിൽ
ചിറ്റൂരിൽ യുഡിഎഫ് നേതാവ് സുമേഷ് അച്യുതൻ മുന്നിൽ
May 04, 2026 09:34 AM
ശിവൻകുട്ടി പിന്നിൽ
നേമത്ത് മന്ത്രി വി ശിവൻകുട്ടി പിന്നിൽ
May 04, 2026 09:32 AM
എ കെ ശശീന്ദ്രൻ പിന്നിൽ
എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ പിന്നിൽ
May 04, 2026 09:30 AM
കെ കെ ശൈലജ മുന്നിൽ
പേരാവൂരിൽ കെ കെ ശൈലജ മുന്നിൽ.
May 04, 2026 09:29 AM
മാത്യു കുഴൽനാടൻ മുന്നിൽ
മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ മുന്നിൽ.
May 04, 2026 09:28 AM
കെ കെ രമ മുന്നിൽ
വടകര മണ്ഡലത്തിൽ കെ കെ രമ മുന്നിൽ.
May 04, 2026 09:27 AM
പി കെ ഫിറോസ് മുന്നിൽ
കൊടുവള്ളിയിൽ മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസ് മുന്നിൽ.
May 04, 2026 09:23 AM
പിണറായി വിജയൻ പിന്നിൽ
ധർമ്മടം നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ
May 04, 2026 09:23 AM
ജി സുധാകരൻ മുന്നിൽ
അമ്പലപ്പുഴയിൽ ജി സുധാകരൻ മുന്നിൽ
May 04, 2026 09:21 AM
ഏറ്റവും ഒടുവിലെ കക്ഷിനില
യുഡിഎഫ്- 82 എൽഡിഎഫ്- 54 എൻഡ‍ിഎ- 04
May 04, 2026 09:18 AM
എം ബി രാജേഷ് പിന്നിൽ
തൃത്താല നിയമസഭാ മണ്ഡലത്തിൽ മന്ത്രി എൽഡിഎഫിൻ്റെ എം ബി രാജേഷ് പിന്നിൽ. യുഡിഎഫിൻ്റെ വി ടി ബൽറാം ഇവിടെ മുന്നേറുന്നു.
May 04, 2026 09:17 AM
കെ ബി ഗണേഷ് കുമാർ പിന്നിൽ
പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ പിന്നിൽ
May 04, 2026 09:16 AM
May 04, 2026 09:16 AM
കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ ഒ ജെ ജനീഷ് മുന്നിൽ
May 04, 2026 09:15 AM
എ സി മൊയ്തീൻ പിന്നിൽ
കുന്നംകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിൻ്റെ എ സി മൊയ്തീൻ പിന്നിൽ
May 04, 2026 09:13 AM
നാദാപുരത്ത് എൽഡിഎഫ് മുന്നിൽ
നാദാപുരത്ത് എൽഡിഎഫിൻ്റെ പി വസന്തം മുന്നിൽ.
May 04, 2026 09:12 AM
രമ്യാ ഹരിദാസ് മുന്നിൽ
ചിറയൻകീഴ് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിൻ്റെ രമ്യാ ഹരിദാസ് മുന്നിൽ.
May 04, 2026 09:11 AM
കെ രാജൻ മുന്നിൽ
ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ മന്ത്രി കെ രാജൻ മുന്നിൽ
May 04, 2026 09:11 AM
കാസർകോട് യുഡിഎഫ് മുന്നിൽ
കാസർകോട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിൻ്റെ കല്ലട്ര മായിൻ ഹാജി മുന്നിൽ.
May 04, 2026 09:09 AM
കെ എൻ ബാലഗോപാൽ മുന്നിൽ
കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുന്നിൽ
May 04, 2026 09:09 AM
ലിൻ്റോ ജോസഫ് പിന്നിൽ
തിരുവമ്പാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ ലിൻ്റോ ജോസഫ് പിന്നിൽ. യുഡിഎഫിൻ്റെ സി കെ കാസിമാണ് ഇവിടെ മുന്നിൽ.
May 04, 2026 09:06 AM
ഒ ആർ കേളു പിന്നിൽ
മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ മന്ത്രി ഒ ആർ കേളു പിന്നിൽ
May 04, 2026 08:43 AM
ജോസ് കെ മാണി പിന്നിൽ
പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്നിൽ.
May 04, 2026 08:35 AM
കേരളം ഏറ്റവും ഒടുവിലത്തെ കക്ഷി നില
എൽഡിഎഫ്- 64 യുഡിഎഫ്- 60 എൻഡിഎ- 03
May 04, 2026 08:35 AM
കേരളം ഏറ്റവും ഒടുവിലത്തെ കക്ഷി നില
എൽഡിഎഫ്- 64 യുഡിഎഫ്- 60 എൻഡിഎ- 03
May 04, 2026 08:10 AM
വോട്ടെണ്ണൽ തുടങ്ങി
കേരളം കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വേട്ടെണ്ണൽ തുടങ്ങി.
May 04, 2026 08:01 AM
കളമശ്ശേരി മണ്ഡലത്തിൻ്റെ സ്ട്രോങ് റൂമിൻ്റെ താക്കോൽ കാണാനില്ല
അവസാനം എണ്ണേണ്ട ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമിൻ്റെ താക്കോൽ ആണ് കാണാതായത്.
May 04, 2026 07:58 AM
കേരളത്തിൽ ധാരാളം താമരകൾ വിരിയും പി കെ കൃഷ്ണദാസ്
കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഘടകകക്ഷികളടക്കം വിജയിക്കുമെന്നും പി കെ കൃഷ്ണദാസ് അവകാശപ്പെട്ടു. കേരളത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്നും തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്നും പി കെ കൃഷ്ണദാസ് അവകാശപ്പെട്ടു. ഭരണത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്നും എൻഡിഎ മുഖ്യധാരയിൽ പ്രവേശിക്കുമെന്നും കൃഷ്ണദാസ് പ്രത്യാശ പ്രകടിപ്പിച്ചു.
May 04, 2026 07:06 AM
ബിജെപി ഇത്തവണയും കേരളത്തിൽ പൂജ്യം; എ എ റഹീം
ബിജെപി കേരളത്തിൽ ഇത്തവണയും പൂജ്യം ആയിരിക്കുമെന്ന് എന്ന് എ എ റഹീം എംപി. എൽഡിഎഫ് അധികാരത്തിൽ എത്തുമെന്നും റഹീം ചൂണ്ടിക്കാണിച്ചു.
May 04, 2026 07:05 AM
മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ഉദ്യോഗസ്ഥർ
മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. കാരണം അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്ര മറുപടി. സ്‌ട്രോങ് നേരത്തെ തുറന്നെന്ന UDF ആക്ഷേപം നിലനിൽക്കെയാണ് നടപടി.
May 04, 2026 07:02 AM
എൽഡിഎഫിന് ഭരണ തുടർച്ച ഉണ്ടാകും ടി പി രാമകൃഷ്ണൻ
ഭരണ തുടർച്ച ഉണ്ടാകുമെന്ന് ഇടത് മുന്നണി കൺവീനർ ‍ടി പി രാമകൃഷ്ണൻ. യുഡിഎഫിൻ്റേത് അവകാശവാദങ്ങൾ മാത്രമാണെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പേരാമ്പ്രയിൽ അടക്കം വലിയ മുന്നേറ്റമുണ്ടാകുമെന്നും പേരാമ്പ്രയിൽ ജയിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
May 04, 2026 06:50 AM
കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളും വിശകലനങ്ങളും തത്സമയം
കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളും വിശകലനങ്ങളും തത്സമയം
May 04, 2026 06:41 AM
സുൽത്താൽ ബത്തേരിയിൽ സ്ട്രോങ് റൂം തുറന്നു
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെൻ്റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.

You may also like